Categories: KERALA

തെറ്റ് ചെയ്യുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകും; വീഴ്ചകളെ പൊതുവൽക്കരുതെന്ന് മുഖ്യമന്ത്രി

തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാലക്കാട് നെമനാറയിൽ ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിലവിൽ ചെന്താമര റിമാൻഡിലാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു. 2022ൽ ചെന്താമരയ്ക്ക് ജാമ്യം നൽകിയിരുന്നു. കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസിന് അന്ന് പരാതി നൽകി. അന്ന് തന്നെ പൊലീസ് ചെന്താമരയെ വിളിച്ച് ജാമ്യാപേക്ഷകൾ പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നടപടിയിൽ വീഴ്ച വരുത്തിയ പൊലീസിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം സഭ നിർത്തവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇത്തരം സംഭവങ്ങളെ പൊതുവത്ക്കരിച്ച് പൊലീസിനെതിരായ പ്രചാരണം നടത്തുന്നത് ശരിയല്ല. നോട്ടീസില്‍ ഉന്നയിച്ച രണ്ടു സംഭവങ്ങളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ചില സംഭവങ്ങള്‍ എടുത്തുകാട്ടി ഇവിടെ ക്രമസമാധാനം ആകെ തകര്‍ന്നുവെന്നു പറഞ്ഞാല്‍ അത് ഒരു ചിത്രമായി വരില്ല. അതാണ് കേരളത്തിന്‍റെ അനുഭവം. ചെന്താമര നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നത് നേരത്തെ കൊടുത്ത ഉത്തരവായിരുന്നു. അതാണ് പിന്നീട് നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുത് എന്ന ഇളവായി കോടതി മാറ്റിയത്. അതിനേയും പോലീസ് എതിര്‍ക്കുകയാണ് ചെയ്തത്.പൊലീസിന് ഒരുപാട് നന്മകള്‍ ചെയ്യുവാന്‍ കഴിയുന്നുണ്ട്. ഫലപ്രദമായി പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ട്. വീഴ്ചകള്‍ ചിലത് സംഭവിക്കുന്നുവെന്നത് ഗൗരവമായി കണ്ട് ആരെങ്കിലും ഒരാള്‍ വീഴ്ച കാണിച്ചാല്‍ അത് മറച്ചുവക്കാനോ അതിനെ ഇല്ലാതാക്കാനോ ഉള്ള നടപടിയല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ കര്‍ക്കശമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും സര്‍വ്വവിധ പിന്തുണ നല്‍കുകയും ചെയ്യും.

https://chat.whatsapp.com/Jkxi3SBtthJA8Ua9zqOYwx

Recent Posts

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

5 minutes ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

9 minutes ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

2 hours ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

2 hours ago

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

2 hours ago

കെ എസ് ടി എ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.

ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…

4 hours ago