തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്ന് സുപ്രിംകോടതി. വിഷയത്തിന്റെ മറുവശം കൂടി കേള്‍ക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുഫണ്ടില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ മറുപടി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ അത് പരാജയപ്പെടുത്തുന്നു എന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടില്‍ എ എ പി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ കോടതിയില്‍ ഉറച്ച് നിന്നു. ഇക്കാര്യത്തില്‍ പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്ക എന്നായിരുന്നു സുപ്രിം കോടതിയുടെ നിലപാട്.
ഇതിന് എന്താണ് സൗജന്യമെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്നായിരുന്ന് കോടതി പറഞ്ഞു. വിശദമായ ചര്‍ച്ചയും സംവാദവും നടക്കണം. സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാന്‍ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്നും കോടതി വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായായ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷികളോട് രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടു.
എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…
പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…
ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…
എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…