Categories: India

തൂക്കിലേറ്റുന്നതിനു ബദൽ പഠിക്കാൻ സമിതിയെ നിയോഗിക്കും: കേന്ദ്രം സുപ്രീം കോടതിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230414-WA0060-1-1112x1536-1-741x1024&period;jpg" alt&equals;"" class&equals;"wp-image-37097"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon;തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽമാർഗം പഠിക്കാൻ സമിതിയെ നിയോഗിക്കും&period; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചു&period; ഇതു സംബന്ധിച്ച വിദഗ്ധ സമിതിയെ രൂപീകരിക്കുന്നത് പരിഗണിക്കാമെന്ന് മാർച്ച് 21ന് സുപ്രീം കോടതി പറഞ്ഞിരുന്നു&period; തൂക്കിലേറ്റലിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി&period; വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നിർദേശം സർക്കാർ പരിഗണിക്കുകയാണെന്നും ചർച്ചകൾ നടന്നുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ&period;വെങ്കിട്ടരമണി&comma; ചീഫ് ജസ്റ്റിസ് ഡി&period;വൈ&period;ചന്ദ്രചൂഡും ജസ്റ്റിസ് ജെ&period;ബി&period;പർദിവാലയും അടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി&period; മാർച്ച് 21ന് ഹർജി പരിഗണിക്കവെ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ&period;വെങ്കട്ടരമണിക്ക് കോടതി നിർദേശം നൽകിയിരുന്നു&period; 2017-ൽ അഭിഭാഷകനായ ഋഷി മൽഹോത്രയാണ് പൊതുതാൽപര്യ ഹർജി നൽകിയത്&period; തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു&period; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിലേറ്റുന്ന രീതി നിർത്തലാക്കാനും പകരം വെടിവച്ചു കൊല്ലുക&comma; ഇൻജക്ഷൻ നൽകി കൊല&comma; ഇലക്ട്രിക് കസേര&comma; ഗ്യാസ് ചേംബർ തുടങ്ങിയ ബദൽ വധശിക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നുമായിരുന്നു ആവശ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

7 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

8 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

9 hours ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

10 hours ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

10 hours ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

10 hours ago