അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്.
കര്‍പ്പഗം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് പഠിക്കുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രഭുവാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു.
അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാദത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ നിന്നും ചാടിയത്. അമാനുഷിക ശക്തിയുണ്ടെന്നും ഒരു ശക്തിക്കും തന്നെ അപായപ്പെടുത്താനാകില്ലെന്നും പ്രഭു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രഭുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവത്തില്‍ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…