Categories: MALAPPURAM

താനൂർ ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ, രക്ഷപ്പെടുത്തിയത് 10 പേരെ, 5 പേർ നീന്തിക്കയറി



മലപ്പുറം താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിക്കുന്നുണ്ട്. ബോട്ടുടമയായ നാസറിൻ്റെ ഫോൺ സഹോദരൻ്റ കൈയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഫോൺ കൈമാറിയ ശേഷം നാസർ ഒളിവിൽ തന്നെ തുടരുകയാണ്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്ന് വ്യക്തമായി. ഇവർ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു. വരും നിമിഷങ്ങളിൽ തന്നെ നാസർ പിടിയിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കീഴടങ്ങുന്നതിന് മുമ്പുതന്നെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.

മലപ്പുറം താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ വാഹനം കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിൻ്റെ സഹോദരനേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്.
ബോട്ടുടമയായ നാസറിൻ്റെ ചിത്രം പൊലീസ് അല്പസമയം മുമ്പ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Recent Posts

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…

4 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം 2024-25 “കുട്ടിപട്ടാളം” വിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…

9 minutes ago

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…

4 hours ago

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു..

യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…

4 hours ago

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ക്യാമ്പസ്‌ പളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…

4 hours ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട്

‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച…

5 hours ago