ഉദയനിധി സ്റ്റാലിൻ മന്ത്രിയാകും. ഇത് സംബന്ധിച്ച ശുപാർശ ഗവർണർ അംഗീകരിച്ചു. ഈ മാസം 14നാണ് സത്യപ്രതിജ്ഞ. രാവിലെ 9.30ന് രാജ് ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. കായിക യുവജനക്ഷേമ വകുപ്പാണ് ഉദയനിധിയ്ക്ക് ലഭിക്കുക.
പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവിൽ ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെ.ആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നൽകും. ടൂറിസം മന്ത്രിയെ വനം വകുപ്പ് എൽപ്പിക്കുകയും, തിരിച്ചും നടത്താനും പദ്ധതിയുണ്ട്.
2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
2021 ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.
ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…
തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…
ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…