തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും കോർപറേഷനുകൾക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയത്.
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…
എടപ്പാൾ: സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത ഐഎച്ച് ആർ ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ…