Categories: Thiruvananthapuram

ഡോക്ടർ വിളിച്ചിട്ടും ‘108 ആംബുലൻസ്’ എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു

തിരുവനന്തപുരം: വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലൻസ് വിളിച്ചത്. എന്നാൽ കുരിശുമല സ്പെഷ്യൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് ആൻസിയുടെ ബന്ധുക്കൾ പറയുന്നു. ആംബുലൻസിനായി ഒന്നര മണിക്കൂർ കാത്തുനിന്നെന്നും പരാതിയുണ്ട്. ഇതിനിടെ ആംബുലൻസ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പ്രസാദ് 108 ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുരിശുമല തീർഥാടനം പ്രമാണിച്ച് സ്പെഷ്യൽ ഡ്യൂട്ടിയുള്ളതിനാൽ ആശുപത്രിയിലുള്ള ആംബുലൻസ് വിട്ടുനൽകാനാകില്ലെന്നാണ് കസ്റ്റമർ കെയർ സെന്ററിൽ നിന്ന് അറിയിച്ചത്. ആശുപത്രിയിൽ വെറുതെ കിടക്കുന്ന ആംബുലൻസ് രോഗിക്ക് വേണ്ടി വിട്ടുനൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് മെമ്പർ ചോദിക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം ആംബുലൻസ് ഇട്ടിരിക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഒരുമണിക്കൂർ കഴിഞ്ഞാൽ ആശുപത്രിയിലെ ഓക്സിജൻ തീരുമെന്നും മെമ്പർ പറയുന്നുണ്ട്. ഇതിന് പിന്നാലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറിനെക്കൊണ് വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലൻസ് വിട്ടുനൽകാൻ സാധിക്കില്ലെന്ന് 108 ആംബുലൻസിന്റെ കസ്റ്റമർ കെയറിൽ നിന്ന് പറയുന്നു. എന്തെങ്കിലും അത്യാഹിതം വന്നാൽ ഉപയോഗിക്കാനായാണ് ആംബുലൻസ് മാറ്റിയിട്ടിരിക്കുന്നതെന്നും ഇവർ പറയുന്നുണ്ട്. ജില്ലയിൽ മറ്റ് ആംബുലൻസ് ലഭിക്കാതെ വന്നതോടെ ഒന്നരമണിക്കൂർ ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. ഒടുവിൽ സി.എച്ച്.സിയിൽ നിന്ന് ഒരു ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയിൽ വെച്ചാണ് ആൻസി മരണത്തിന് കീഴടങ്ങിയത്. ആൻസിയോടൊപ്പം കാഴ്ചപരിമിതിയുള്ള ഭർത്താവ് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ആശുപത്രിയിലേക്ക് പോകാൻ 108 ആംബുലൻസ് മാത്രമായിരുന്നു ആശ്രയം. ഇതൊക്കെ കൊണ്ട് പൊതുപ്രവർത്തകരും ആശുപത്രിയിൽ നിന്ന് ഡോക്ടറും ഇടപെട്ടിട്ടും ആൻസിക്ക് സഹായം ലഭ്യമാക്കാനായില്ല.

Recent Posts

എൻ വി കുഞ്ഞുമുഹമ്മദിന് ജന്മനാടിൻറെ ആദരം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…

42 minutes ago

പൊന്നാനി കർമ്മ റോഡിലെ ഫ്ളവർ ഷോ നാളെ അവസാനിക്കും പരിപാടി പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായെന്ന് സംഘാടകർ

പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട്‌ കിടപിടിക്കുന്ന…

54 minutes ago

എടപ്പാളിൽ തിയേറ്റർജീവനക്കാർക്ക് നേരെ ആക്രമണം; പുതുപൊന്നാനി സ്വദേശികളായ ഏഴ് പേരെ പിടികൂടി ചങ്ങരംകുളം പോലീസ്

എടപ്പാൾ: ഗോവിന്ദ സിനിമാസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഏഴു പേരെ പോലീസ് പിടികൂടി.പൊന്നാനി പള്ളിപ്പടി സ്വദേശികളായ മിസ്താഹ് (23),…

5 hours ago

പരാതിയുമായി നടിമാർ മുന്നോട്ട് വരുന്നത് നല്ലകാര്യം; ലഹരി ഉപയോഗം എല്ലാ മേഖലയിലുമുണ്ട്’; ഉണ്ണിമുകുന്ദൻ

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ട്.…

7 hours ago

ചീട്ട് കളി പിടിക്കാന്‍ ലോഡ്ജില്‍ പരിശോധന’പൊന്നാനി പോലീസിന്റെ പിടിയിലായത് രാജ്യത്തുടനീളം കോടികളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി’

നിരവധി ബാങ്ക് പാസ്ബുക്കുകളും,സിംകാര്‍ഡുകളും,എടിഎം കാര്‍ഡുകളും കണ്ടെടുത്തു പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി…

7 hours ago

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

എടപ്പാൾ കോലൊളമ്പ് വല്യാട് കാട്ടിൽ താഴത്തേതിൽ വിജയൻ അന്തരിച്ചു.

7 hours ago