July 14, 2023
തിരൂർ ∙ ജ്വല്ലറിയുടെ പേരിൽ 7 വർഷം മുൻപ് നടന്ന നിക്ഷേപത്തട്ടിപ്പിൽ ഇരയായ ഏജന്റുമാർ ഇന്നും നീതി തേടി അലയുന്നു. അവസാന പ്രതീക്ഷയെന്ന നിലയിൽ മുഖ്യമന്ത്രിക്കു പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. തുഞ്ചത്ത് ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. 2013ൽ തിരൂർ, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിൽ തുഞ്ചത്ത് എന്ന പേരിൽ ജ്വല്ലറി തുടങ്ങുകയും അറുനൂറോളം പേരെ നിയമിച്ച് അവർ വഴി 100 കോടിയോളം രൂപയും സ്വർണവും നിക്ഷേപത്തിന്റെ പേരിൽ പിരിച്ചെടുക്കുകയായിരുന്നു എന്ന് അന്നത്തെ ഏജന്റുമാർ പറയുന്നു.
ഈ പണമുപയോഗിച്ച് സംസ്ഥാനത്തും പുറത്തും സ്വന്തം പേരിലും ബെനാമി പേരിലും ഇവർ ഒട്ടേറെ ഭൂമി വാങ്ങിയിരുന്നതായും ആരോപിക്കുന്നു. തുടർന്ന് 2016 ജൂലൈയിൽ മാനേജിങ് ഡയറക്ടർ മുതിയേരി ജയചന്ദ്രൻ എന്നയാളും 14 ഡയറക്ടർമാരും ബെംഗളൂരുവിലേക്കു കടന്നു. ഇതോടെ ഏജന്റുമാർ പൊലീസിൽ പരാതി നൽകി, ജയചന്ദ്രനെ അറസ്റ്റ് ചെയ്തു. 2018ൽ വസ്തുവകകൾ വിറ്റ് നിക്ഷേപകർക്കും ഏജന്റുമാർക്കും പണം തിരികെ കൊടുക്കാമെന്ന ജാമ്യ വ്യവസ്ഥയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ ഇതുവരെ പണം നൽകിയില്ലെന്നാണ് ഏജന്റുമാരുടെ പരാതി. തങ്ങൾ വഴി പണം നിക്ഷേപിച്ചവർക്ക് ഇതിനിടെ പലരും വീട് വിറ്റും മറ്റുമാണ് പണം തിരികെ നൽകിയത്. തലക്കടത്തൂർ അരീക്കാട് സഫിയ (58) 77 ലക്ഷം രൂപയാണ് പലരിൽ നിന്നായി ശേഖരിച്ചു നൽകിയിരുന്നത്. സ്വന്തം വീട് വിറ്റാണ് പണം തിരികെ നൽകിയത്. 60 വയസ്സുള്ള വൈലത്തൂരിലെ സൽമത്തും ഈ പ്രയാസത്തിലാണ്. ഇവരുടെ സ്വർണവും സംഘം ജ്വല്ലറിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ബന്ധുക്കൾ പോലും അകറ്റി നിർത്തുന്ന സ്ഥിതിയാണെന്ന് ഏജന്റുമാർ പറയുന്നു.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…