Categories: Local newsPATTAMBI

ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടി രൂപ സ്കോളർഷിപ്പ് നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശിനി ആർദ്ര

പട്ടാമ്പി: ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശിനി ആർദ്ര. ചാൻസലേഴ്സ് ഇന്റർനാഷണൽ സ്കോളർഷിപ്പിലൂടെയാണ് ആർദ്ര ഈ നേട്ടം കരസ്ഥമാക്കിയത്. 
പത്താം ക്ലാസ്സിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, പ്ലസ് ടുവിന് മാർക്ക് കുറഞ്ഞു, തുടർന്ന് പ്രവേശന പരീക്ഷ എഴുതി തൃച്ചി എൻഐടിയിൽ അഡ്മിഷന്‍ നേടി. ജ്യോതി ശാസ്ത്രം പ്രധാന വിഷയമായി കണ്ട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 

ജനുവരിയിൽ യുകെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചു. തുടർ പ്രയത്നങ്ങളിലൂടെ ചാൻസലേഴ്സ് ഇന്റർ നാഷണൽ സ്കോളർഷിപ് എന്ന സ്വപ്ന നേട്ടത്തിലെത്തിയിരിക്കുകയാണ് കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ രാമചന്ദ്രന്റെയും ഷിജുമോളുടെയും മകൾ ആർദ്ര.

ഒക്ടോബർ മൂന്നിന് യുകെയിൽ ഗവേഷണം ആരംഭിക്കും. ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിറ്റ്യൂറ്റ് സ്‌പേസ് എർത്ത് എൻവയോൺമെന്റിലും മൂന്നുമാസത്തെ ഗവേഷണത്തിനും ആർദ്രക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.

Recent Posts

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്

ചങ്ങരംകുളം: ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരുക്ക്. ബൈക്ക് യാത്രികനായ ഒതളൂർ സ്വദേശി കഴുങ്ങിൽ…

9 minutes ago

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, ഒരു മരണം;20പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…

3 hours ago

എടപ്പാളിൽ ഇനി സൂര്യകാന്തിക്കാലം’25 ഏക്കറില്‍ സൂര്യകാന്തി കൃഷിക്ക് തുടക്കം കുറിച്ച് എടപ്പാള്‍ പഞ്ചായത്ത്

എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…

3 hours ago

എടപ്പാളുകാർക്ക് വീണ്ടും ഒരു അഭിമാന നേട്ടം;കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ സ്വദേശിനി നിഹാരിക

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…

4 hours ago

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

6 hours ago

‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…

6 hours ago