തിരൂർ: ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം തിരൂരിൽ പിടികൂടി. തിരൂർ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ സാലിഹ് (35), കരേക്കോട് കാടാമ്പുഴ മാൽദാരി അബ്ദൂൽ ഖാദർ (38) എന്നിവരെയാണ് മാനന്തവാടി, തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് രാത്രി രണ്ടോടെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ സാലിഹ് ബംഗളൂരുവിൽ നിന്ന് രണ്ടാം പ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ ലക്ഷ്വറി ബസിൽ പാഴ്സൽ മാർഗം തിരൂരിലേക്ക് അയക്കുകയായിരുന്നു. സാലിഹ് മറ്റൊരു ബസിൽ തിരൂരിലെത്തി. അബ്ദുൽ ഖാദറിനോട് പാഴ്സൽ കൈപ്പറ്റി രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
പ്രതികളുടെ നീക്കം മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ രാത്രിയോടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയന്റെ നേതൃത്വത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകൾ ചേർന്ന് പ്രതികളുടെ വീട് വളഞ്ഞ് സാഹസികമായി കീഴടക്കുകയായിരുന്നു.
പ്രതികളിൽ നിന്ന് ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫിസർമാരായ പി.കെ. ചന്തു, കെ. ജോണി, പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി. ഷിംജിത്ത്, തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ബി. വിനീഷ്, എ. ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പി.കെ. ഇന്ദു ദാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ കെ.കെ. ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. പുലർച്ചെ തിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…