ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ടാറിട്ട് മൂടി അധികൃതർ

&NewLine;<p>ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ&period;മണത്തല മേൽപ്പാലത്തിനു മുകളിലെ ടാറിലാണ് വിള്ളലുണ്ടായത്&period; 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി&period;ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി&period; പണി നടക്കുന്ന സ്ഥലത്തുണ്ടായ വിള്ളലിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് മൊബൈലിൽ പകർത്തിയത്&period;ദേശീയപാതാ അതോറിറ്റിയുടെ പ്രതികരണം ലഭ്യമായിട്ടില്ല&period; കഴിഞ്ഞ ദിവസം മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു&period; അപകടത്തിന്റെ കാരണമറിയാനും പരിഹാരം നിർദേശിക്കാനും ദേശീയപാതാ അതോറിറ്റിയുടെ മൂന്നംഗ സ്വതന്ത്രസംഘം ഇന്നു കൂരിയാട് പരിശോധന നടത്തും കൂരിയാട് ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്&period;ദേശീയപാത വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവമുണ്ടായത്&period;സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് തിങ്കൾ ഉച്ചയ്ക്ക് 2&period;15ന് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു&period; കാറിന്റെ മുൻവശവും ചില്ലും തകർന്നു&period; കൂരിയാട്ട് അപകടമുണ്ടായ ഭാഗത്തുനിന്നു നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു&period; 10 മീറ്ററോളം നീളത്തിലായിരുന്നു വിള്ളൽ&period; ഇവിടെയും&comma; വയലിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡാണ്&period; പ്രദേശവാസികളും യാത്രക്കാരുമാണു വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്&period; തുടർന്നു കരാറുകാരുടെ തൊഴിലാളികളെത്തി വിള്ളൽ അടയ്ക്കുകയായിരുന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

6 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

6 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

7 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

9 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

9 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

11 hours ago