ചാവക്കാട് തീരത്ത് വീണ്ടും കടലാമക്കാലം; സീസണിലെ ആദ്യ കടലാമ മുട്ടയിട്ട്‌ മടങ്ങി

&NewLine;<p class&equals;"wp-block-paragraph">ചാവക്കാട്&colon; തീരത്ത് കടലാമക്കാലത്തിന് തുടക്കംകുറിച്ച് സീസണിലെ ആദ്യ കടലാമ തീരത്തെ മണൽത്തിട്ടയിൽ മുട്ടയിട്ട്‌ മടങ്ങി&period; തിങ്കളാഴ്ച രാത്രിയാണ് കടപ്പുറം പഞ്ചായത്തിലെ വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിലുണ്ടായ മണൽത്തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്&period;ഇതോടെ നാലു മാസത്തോളമുള്ള കടലാമകളുടെ മുട്ടയിടൽകാലത്തിനു തുടക്കമായി&period; നൂറ് മുട്ടകൾ കടലാമക്കൂട്ടിൽ ഉണ്ടായിരുന്നു&period; ഈ സീസണിൽ അല്പം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്&period;തുടർച്ചയായി ഉണ്ടാകുന്ന വേലിയേറ്റം കടലാമകൾ മുട്ടയിടാൻ എത്തുന്നത് വൈകാൻ കാരണമാകുന്നതായി കടലാമസംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു&period;പ്രദേശത്തെ പൊതുപ്രവർത്തകരായ ഹസീബ്&comma; മെഹറൂഫ്&comma; ആശിഖ്&comma; ജലാൽ എന്നിവർ അറിയിച്ചതിനെത്തുടർന്ന് പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകരായ പി&period;എ&period; സെയ്ദുമുഹമ്മദ്&comma; പി&period;എ&period; നസീർ&comma; കെ&period;എസ്&period; ഷംനാദ് എന്നിവരുടെ നേതൃത്വത്തിൽ മുട്ടകൾ പുത്തൻകടപ്പുറത്തെ സൂര്യ കടലാമ ഹാച്ചറിയിലേക്ക് മാറ്റി&period; 40 ദിവസത്തോളം കഴിഞ്ഞാൽ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും&period;ഒലീവ് റിഡ്‌ലി ഇനത്തിലുള്ള കടലാമകളാണ് കേരളതീരത്ത് മുട്ടായിടാനെത്തുന്നത്&period; വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ കടലാമസംരക്ഷണപ്രവർത്തകർ കടലിലേക്കു വിടും&period;കേരളത്തിൽ ബ്ലാങ്ങാട് മുതൽ മലപ്പുറം ജില്ലാതിർത്തി വരെയുള്ള ചാവക്കാട് തീരത്താണ് ഏതാനും വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നതെന്നു പുത്തൻകടപ്പുറം സൂര്യ കടലാമസംരക്ഷണസമിതി പ്രവർത്തകനായ പി&period;എ&period; സെയ്ദുമുഹമ്മദ് പറഞ്ഞു&period;വർഷങ്ങളായി ഏറ്റവും കൂടുതൽ കടലാമക്കൂടുകൾ സംരക്ഷിക്കുന്നത് സൂര്യ കടലാമസംരക്ഷണസമിതിയാണ്&period;കടലാമസംരക്ഷണസമിതികൾക്ക് കടലാമമുട്ടകൾ വിരിഞ്ഞിറങ്ങുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ ഇരുമ്പുകൂടുകൾ നൽകുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി&period;ജെ&period; ഗീവർ പറഞ്ഞു&period; എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷനു കീഴിലും വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനു കീഴിലുമാണ് ചാവക്കാട് തീരത്തെ കടലാമസംരക്ഷണസമിതികളും വാച്ചർമാരും പ്രവർത്തിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

3 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

4 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

7 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

7 hours ago