ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ മനം കവർന്ന് തൃത്താലയുടെ മനോഹരമായ മിനിയേച്ചർ രൂപം

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി &colon; തൃത്താലയുടെ വികസന ഭൂപടം ഇനി ഒറ്റനോട്ടത്തിൽ കാണാം&period; ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിലെ ഉൽപ്പന്ന പ്രദർശന സ്റ്റാളിലാണ് മാറ്റം തൊട്ടറിഞ്ഞ തൃത്താലയുടെ മനോഹരമായ മിനിയേച്ചർ രൂപം സന്ദർശകരുടെ മനം കവരുന്നത്&period; 24 അടി നീളത്തിലും 4 അടി വീതിയിലുമായി ഒരുക്കിയ ഈ വിസ്മയരൂപം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം&period;ബി&period; രാജേഷ് ഉദ്ഘാടനം ചെയ്തു&period; വെറും വാക്കുകളിലല്ല&comma; മറിച്ച് ജനങ്ങൾക്കാവശ്യമായ വികസനമാണ് തൃത്താലയുടേതെന്ന് ഈ മിനിയേച്ചർ സാക്ഷ്യപ്പെടുത്തുന്നു&period; കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ 984&period;90 കോടി രൂപയുടെ വമ്പൻ പദ്ധതികളാണ് ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നത്&period; ഓരോ കിലോമീറ്ററിലും തൃത്താല എങ്ങനെ മാറുന്നു എന്നതിന്റെ നേർച്ചിത്രമാണിത്&period;വികസനത്തിന്റെ &OpenCurlyQuote;നാലര’ വർഷങ്ങൾ കാഴ്ചകാരിൽ വിസ്മയമാകുന്നു&period;102 കോടി രൂപ ചെലവിൽ നിർമ്മിച്ച കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് മിനിയേച്ചറിലെ പ്രധാന ആകർഷണമാണ്&period;ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുന്ന തൃത്താല ഗവ&period; ഹോസ്പിറ്റൽ&comma; തൃത്താല ഗവ&period; കോളേജ്&comma; കല്ലടത്തൂർ ഗോഖലേ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ തനിമയാർന്ന രൂപങ്ങൾ ഇവിടെ കാണാം&period;പരുതൂർ&comma; കരിയന്നൂർ എൽ&period;പി സ്കൂളുകൾ&comma; സ്മാർട്ടായ പരുതൂർ വില്ലേജ് ഓഫീസ്&comma; നാടപറമ്പ് അംഗൻവാടി എന്നിവ വികസനത്തിന്റെ താഴെത്തട്ടിലുള്ള സാന്നിധ്യം വിളിച്ചോതുന്നു&period; ഒരു കോടി രൂപയ്ക്ക് നവീകരിച്ച മാങ്ങാട്ട് കുളവും രണ്ടു കോടിയുടെ പാപ്പിക്കുളവും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ മാതൃകകളാണ്&period;റോഡ് ശൃംഖലയിലും കായിക രംഗത്തും മണ്ഡലം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നു&period; 270 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ 25 പി&period;ഡബ്ല്യു&period;à´¡à´¿ റോഡുകൾ മണ്ഡലത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിച്ചു&period; 1&period;62 കോടിയുടെ സ്പോർട്സ് ഹബ്ബ്&comma; ഐ&period;ടി&period;ഐ&comma; നഴ്സിംഗ് കോളേജ് എന്നിവയ്‌ക്കൊപ്പം എല്ലാ പഞ്ചായത്തുകളിലും ഓപ്പൺ ജിമ്മുകളും സജ്ജമായിക്കഴിഞ്ഞു&period; ആറ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന മുടവന്നൂർ ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്&period;തവന്നൂർ കേളപ്പൻ മെമ്മോറിയൽ ഗവ&period; വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിച്ച ഡ്രോയിങ് അധ്യാപകൻ ഗോപു പട്ടിത്തറയാണ് ഈ ബൃഹത്തായ മിനിയേച്ചറിന്റെ ശില്പി&period; അദ്ദേഹത്തോടൊപ്പം ഒൻപതോളം കലാകാരന്മാർ ചേർന്ന് വെറും 7 ദിവസം കൊണ്ടാണ് തൃത്താലയുടെ ഈ വികസന ഭൂപടം പൂർത്തിയാക്കിയത്&period; സരസ് മേളയിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് തൃത്താലയുടെ വളർച്ച നേരിട്ടറിയാനുള്ള അവസരം കൂടിയാണിത്&period; സി&period; ഡീ&period;എസ് അധ്യക്ഷമാരായ ലീന രവി&comma; സൗമ്യ സതീശൻ&comma; ലത സൽഗുണൻ&comma; കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ&period; അഞ്ചൽ കൃഷ്ണ കുമാർ&comma; ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ചന്ദദാസ് കെ&period;കെ&comma; സി&period; à´¡à´¿&period;എസ് പ്രവർത്തകർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

51 minutes ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

58 minutes ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

24 hours ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

24 hours ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago