ചങ്ങരംകുളം: യുഎഇ യിലെ പ്രമുഖ പ്രവാസി സംഘടനയായ ചങ്ങാത്തം ചങ്ങരംകുളം വിപുലമായ പരിപാടികളോടെ പതിനഞ്ചാം വാർഷികം ആഘോഷിച്ചു.സ്വദേശത്തും, പ്രവാസലോകത്തും നിരവധി സാമൂഹ്യ,ജീവകാരുണ്യ,വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി പ്രവർത്തന മണ്ഡലത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി നിറഞ്ഞു നിൽക്കുന്ന ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടത്തിയ പതിനഞ്ചാം വാർഷികാഘോഷങ്ങൾ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡൻ്റുംചങ്ങാത്തം മുഖ്യ രക്ഷാധികാരിയുമായ പി ബാവാഹാജി ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം പ്രദേശത്തു നിന്നും യുപഎഇ യുടേ ഗോൾഡൻ വിസ ലഭിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ചങ്ങാത്തം പ്രസിഡന്റ്റ് ബഷീർ ചങ്ങരംകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ എസ് സി പ്രസിഡന്റ് വി.വി കൃഷ്ണകുമാർ,മലയാളി സമാജം പ്രസിഡന്റ് റഫീഖ് കുനിയിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി നസീർ കോലിക്കര, മലയാളി സമാജം മുൻ പ്രസിഡന്റ് സലീം ചിറക്കൽ,സ്പോൺസർമാരായ ദിലീപ് മാന്തടം,സെയ്ത് മുഹമ്മത്,ഷെരീഫ് കാഞ്ഞിയുർ,സിറാജ് തുടങ്ങിയവർ പങ്കെടുത്തു.വാർഷികാഘോഷ ചടങ്ങുകൾക്ക് ചങ്ങാത്തം ജനറൽ സെക്രട്ടറി അഷ്‌റഫ് മാവേര സ്വാഗതവും,ചങ്ങാത്തം ട്രഷറർ ഷെരീഫ് പ്രകാശ് നന്ദിയും പറഞ്ഞു.വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ ബോഡിയിൽ പുതിയ പ്രസിഡന്റ് ആയി ഇസ്മായിൽ ഒതളൂരിനെയും, ജനറൽ സെക്രട്ടറിയായി ദിലീപ് മൂക്കുതലയേയും, ട്രഷറർ ആയി മുഹമ്മദ് ചേലക്കടവ് ഏകകണ്ഠമായി തെരഞ്ഞെടുത്തു.യൂസഫ് കരേക്കാട്, ഹർഷ ചന്ദ്രര നയിച്ച ഗാനമേളയിൽ യുഎഇ യിലെ പ്രമുഖ ഗായകർ പങ്കെടുത്തു.
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…