ചങ്ങരകുളത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു

ചങ്ങരകുളത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പാല സ്വദേശി മുല്ലശ്ശംവീട്ടിൽ സാലിഹ്(28)സാലിഹിന്റെ ഭാര്യനന്നംമുക്ക് സ്വദേശി വാദ്യാർ പറമ്പിൽ അബ്ദുൽ ഖാദറിന്റെ മകൾഷിഫ്ന(20) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പെട്രോൾ പമ്പിന് മുൻവശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.എടപ്പാൾ റോഡിൽ നിന്ന് വന്നിരുന്ന ബൈക്ക് ഹൈവേയിൽ നിന്ന് ടൗണിലെക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു.ബസ്സ് അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Recent Posts

പൊന്നാനിയിൽ കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…

1 minute ago

കൊല്ലത്തു നിന്നും കാണാതായ 13 കാരി തിരൂരില്‍; കണ്ടെത്തിയത് റെയില്‍വേ സ്റ്റേഷനില്‍

കൊല്ലം: കൊല്ലം ആവണീശ്വരത്തു നിന്നും കാണാതായ 13 വയസ്സുള്ള പെണ്‍കുട്ടിയെ മലപ്പുറം തിരൂരില്‍ കണ്ടെത്തി. കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍…

5 minutes ago

ഭൂഗർഭടാങ്കിൽ പൊട്ടിത്തെറി; തീ​പി​ടി​ത്തം ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ലു​ള്ള…

13 minutes ago

കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…

2 hours ago

കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു,സ്വര്‍ണവില, പവന് 880 രൂപ കൂടി

കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് 900 രൂപയോളം ഒരു പവന് വര്‍ധിച്ചു. സമീപകാലത്ത് ഒരു ദിവസം മാത്രം ഇത്രയും തുക…

2 hours ago

അലമാരിയില്‍ കഞ്ചാവ്; മേശപ്പുറത്ത് മദ്യക്കുപ്പികളും കോണ്ടവും:കളമശേരി കോളജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്

കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…

3 hours ago