സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയ സംഭവത്തിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.ചാലിശ്ശേരി മണ്ണാറപ്പറമ്പ് സ്വദേശി തെക്കത്ത് വളപ്പിൽ അലി (43)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.പത്താം ക്ളാസ് വിദ്യാർത്ഥിയായ 15 വയസുകാരിക്ക് നേരെയാണ് ഇയാൾ ലൈഗിംക അതിക്രമത്തിന് മുതിർന്നത്. തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ് സംഭവം.ചങ്ങരംകുളത്ത് നിന്ന് എരമംഗലം പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈഗിംക അവയവം കാണിച്ചെന്നാണ് പരാതി.ചങ്ങരംകുളത്ത് എരമംഗലം റോഡിൽ വച്ച് ബസ് ഒരു കാറിൽ തട്ടി അപകടം സംഭവിച്ചിരുന്നു.ഈ സമയത്ത് ബസ് നിർത്തി ജീവനക്കാർ പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ അക്രമം കാണിച്ചത്.സംഭവം ശ്രദ്ധയിൽ പെട്ട പെൺകുട്ടി ക്കൊപ്പമുണ്ടായിരുന്ന മാതാവ് ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി.പുറകെ ഓടിയ നാട്ടുകാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.തുടർന്ന് വൈദ്യ പരിശോധന നടത്തി സ്റ്റേഷനിൽ എത്തിച്ച ഇയാൾക്കെതിരെ പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ ചുമത്തി കേസെടുത്തു.സംഭവ സമയത്ത് പ്രതി മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.പ്രതിയെ ഇന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…