ചങ്ങരംകുളത്തെ വ്യാപാരികള്‍ ആലംകോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വ്യാപാരികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആലംകോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി&period;ചങ്ങരംകുളം ടൗണിലെ റോഡിന്റെ ദുരവസ്ഥക്ക് പരിഹാരംകാണുക&comma;ആലംങ്കോട്-നന്നംമുക്ക് പ്രദേശങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നിയന്ത്രിക്കുക&comma;പാതയോരത്തെ മത്സ്യകച്ചവടം അടക്കമുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്&period; നിയമത്തിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ നിസാര പ്രശ്നങ്ങളുടെ പേരില്‍ ഉദ്ധ്യോഗസ്ഥര്‍ ദ്രോഹിക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും ഒരു തരത്തിലുള്ള മാനദണ്ഡങ്ങളുമില്ലാതെ തെരുവോരങ്ങള്‍ കീഴടക്കി അനധികൃതമായി കച്ചവടം ചെയ്യുന്നവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പഞ്ചായത്തും ഉദ്ധ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു&period; ജലജീവന്‍ പദ്ധതിക്കായി തകര്‍ത്ത റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയുംപ്ലാസ്റ്റിക് പരിശോധന അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കുകയും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്ന സമീപനങ്ങളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും ഒരുവര്‍ഷം കൊണ്ട് 150 ഓളം കടകള്‍ ചങ്ങരംകുളം മേഖലയില്‍ മാത്രം അടച്ച് പൂട്ടിയെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു&period;ചങ്ങരംകുളം സൺറൈസ് ഹോസ്‌പിറ്റൽ പരിസരത്ത് നിന്ന് കാലത്ത് 9&colon;30ന് ആരംഭിക്കുന്ന മാർച്ചിന്&comma; വ്യാപാരികൾ&comma;കടകളിലെ തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളാകും&period;കേരള വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യും&period;അന്നേ ദിവസം സംഘടനക്ക് കീഴിലെ ഹോട്ടൽ&comma; കോഴിക്കട ഒഴികെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും 12 മണി വരെ അടച്ചിടുമെന്നും നേതാക്കള്‍ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

7 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

9 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

9 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

9 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

14 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

14 hours ago