ചങ്ങരംകുളം:വ്യാപാരികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആലംകോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ചങ്ങരംകുളം ടൗണിലെ റോഡിന്റെ ദുരവസ്ഥക്ക് പരിഹാരംകാണുക,ആലംങ്കോട്-നന്നംമുക്ക് പ്രദേശങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നിയന്ത്രിക്കുക,പാതയോരത്തെ മത്സ്യകച്ചവടം അടക്കമുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. നിയമത്തിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ നിസാര പ്രശ്നങ്ങളുടെ പേരില്‍ ഉദ്ധ്യോഗസ്ഥര്‍ ദ്രോഹിക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും ഒരു തരത്തിലുള്ള മാനദണ്ഡങ്ങളുമില്ലാതെ തെരുവോരങ്ങള്‍ കീഴടക്കി അനധികൃതമായി കച്ചവടം ചെയ്യുന്നവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പഞ്ചായത്തും ഉദ്ധ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ജലജീവന്‍ പദ്ധതിക്കായി തകര്‍ത്ത റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയുംപ്ലാസ്റ്റിക് പരിശോധന അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കുകയും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്ന സമീപനങ്ങളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും ഒരുവര്‍ഷം കൊണ്ട് 150 ഓളം കടകള്‍ ചങ്ങരംകുളം മേഖലയില്‍ മാത്രം അടച്ച് പൂട്ടിയെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.ചങ്ങരംകുളം സൺറൈസ് ഹോസ്‌പിറ്റൽ പരിസരത്ത് നിന്ന് കാലത്ത് 9:30ന് ആരംഭിക്കുന്ന മാർച്ചിന്, വ്യാപാരികൾ,കടകളിലെ തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളാകും.കേരള വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യും.അന്നേ ദിവസം സംഘടനക്ക് കീഴിലെ ഹോട്ടൽ, കോഴിക്കട ഒഴികെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും 12 മണി വരെ അടച്ചിടുമെന്നും നേതാക്കള്‍ പറഞ്ഞു
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…