ചങ്ങരംകുളം മേഖലയിൽ ലഹരി വിൽപനയും ഉപയോഗവും സജീവം പരിശോധന കർശനമാക്കി പോലീസ് ; 4 പേർ പിടിയിൽ

ചങ്ങരംകുളം:ലഹരി വിൽപന സംഘങ്ങളും ഉപഭോക്താക്കളും വർദ്ധിച്ചതോടെ പരിശോധന കർശനമായി ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസം ചങ്ങരംകുളം മേഖലയിൽ നടത്തിയ പരിശോധനയിൽ  നാല് പേർ പിടിയിലായി.ചങ്ങരംകുളം പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരുന്ന പാവിട്ടപ്പുറം സ്വദേശികളായ വാനത്ത് വളപ്പിൽ ജിബിൻ,കൂമ്പിലവളപ്പിൽ മുഹീനുദ്ധീൻ,പടിഞ്ഞാറേതിൽ മുഹമ്മദ്‌ ഫാസിൽ എന്നിവരെ പിടികൂടിയത്.ഇവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന നന്നംമുക്ക് സ്വദേശി തെക്ക്നിയത്ത് ഹസ്സനെ ചങ്ങരംകുളം താടിപ്പടിയിൽ നിന്നും പോലീസ് പിടികൂടി. ഹസ്സന് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘമാണ് കഞ്ചാവ് എത്തിച്ചു വരുന്നതെന്ന് പോലീസ് പറഞ്ഞു.പാവിട്ടപ്പുറം, ഒതളൂർ, താടിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നവരെ പിടികൂടിയത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

27 minutes ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

59 minutes ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

1 hour ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

1 hour ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

2 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

15 hours ago