കുന്നംകുളം :നഗരസഭയുടെ ചകിരി സംസ്കരണ യൂണിറ്റില്‍ അത്യാധുനിക ശേഷിയുള്ള പുതിയ ചകിരി സംസ്കരണ യന്ത്രമെത്തി.ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് പുതിയ യന്ത്രം വരുത്തിയിട്ടുള്ളത്.നിലവിലുണ്ടായിരുന്ന ചകിരി സംസ്കരണ യൂണിറ്റിന് 5000 ചകിരി സംസ്കരണ ശേഷിയാണ് ഉണ്ടായിരുന്നത്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ പ്രതിദിനം 10000 ചകിരി സംസ്കരണ ശേഷി കൈവരിക്കും.ചകിരി സംസ്കരണ യന്ത്രം സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു.ഒരാഴ്ചയ്ക്കുള്ളില്‍ പ്രവർത്തന സജ്ജമാകും.നഗരസഭ പ്രദേശത്തേയും പരിസര പ്രദേശങ്ങളിലേയും ഏതൊരാൾക്കും ചകിരി,കുന്നംകുളം നഗരസഭയുടെ കൊയർ ഡിഫൈബറിംഗ് യൂണിറ്റിൽ എത്തിക്കാവുന്നതാണ്.’ചകിരി തൊണ്ടിന് വില ലഭിക്കും.കാർഷികാവശ്യത്തിനുള്ള ചകിരിച്ചോറ്, ബേബി ഫൈബർ, എന്നിവ ഇവിടെ നിന്ന് ചുരുങ്ങിയ വിലക്ക് ലഭിക്കും.പുതിയ യന്ത്രം സ്ഥാപിക്കുന്നതോടെ വലിച്ചെറിയപ്പെടുന്ന ചകിരി , മൂല്യവർദ്ധിത ഉത്പന്നങളാക്കി മാറ്റുന്നതിനും അതുവഴി കേരകർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നതിനും സാഹചര്യമുണ്ടാകും. ഇതിനെല്ലാം ഉപരിയായി ചകിരി സംസ്കരണ രംഗത്തും മാലിന്യ സംസ്കരണ രംഗത്തും പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കും ഇത് ജീവനോപാധിയാവും. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ്, വിദ്യാഭ്യാസ കലാകായിക കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ എ.എസ് സനല്‍ തുടങ്ങിയവര്‍ പുതിയ ചകിരി സംസ്കരണ യന്ത്രം ഏറ്റുവാങ്ങി
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…