പൊന്നാനി: കാലവർഷവും കടൽക്ഷോഭവും ഭീഷണിയായതോടെ ഭാരതപ്പുഴയിലെ ഉല്ലാസ ബോട്ടുകൾക്ക് കർശന നിയന്ത്രണം. കാലാവസ്ഥ അനുകൂലമാവുന്ന സമയത്തുമാത്രമേ ബോട്ട് പുഴയിൽ ഇറക്കാൻ പാടുള്ളൂ. വൈകിട്ട് ആറുവരെമാത്രമേ യാത്ര അനുവദിക്കൂവെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് പറഞ്ഞു.
ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖം ഭാഗത്ത് അപകടസാധ്യത ഏറെയാണ്. സൂര്യാസ്തമയത്തിനുശേഷം ഒരു കാരണവശാലും യാത്രപാടില്ല.
ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡ് ബോട്ടിൽ കയറുന്ന ഭാഗത്ത് വയ്ക്കണം. അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകളെ ഒരു കാരണവശാലും കയറ്റരുത്. പ്രദേശത്ത് പൊലീസിന്റെ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ്…
എടപ്പാള്‍:ചൂട് പിടിച്ച ഈ വേനൽക്കാലത്ത് മനസിന് കുളിര്‍മ്മ നല്‍കുന്ന മനോഹര കാഴച് ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് എടപ്പാള്‍ പഞ്ചായത്ത്.25 ഏക്കറോളം വരുന്ന…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT).…
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…