സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റിലെ അവഗണനക്ക് പരിഹാരമായി ധനമന്ത്രി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്നാണ് കാത്തിരിപ്പ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖം, ക്ഷേമപെൻഷൻ വർധനവ് തുടങ്ങി നിരവധി പ്രതീക്ഷകളാണ് ബജറ്റിലുള്ളത്.രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ 2500 ആക്കി ഉയർത്തുമെന്ന വാഗ്ദാനത്തോടെയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അവസാന സമ്പൂർണ ബജറ്റിലെങ്കിലും പെൻഷൻ വർധനവുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ 100, അല്ലെങ്കിൽ 200 രൂപയുടെ വർധനവെങ്കിലും ക്ഷേമ പെൻഷനിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബി റോഡുകളിലെ ടോൾ പിരിവ് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിലുണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്. പ്രളയം, കിഫ്ബി മുതൽ റോഡ് സുരക്ഷാ സെസ് അടക്കം ആറ് സെസുകൾ ഇപ്പോൾ പിരിക്കുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ സെസ് വരുമോ എന്നതും പ്രധാനമാണ്. വൻകിട പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. പരാതിക്ക് പിന്നാലെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ…
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില…
ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ നാളെയും (ഫെബ്രുവരി 6) തുടരും മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍…
പൊന്നാനി : കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു.പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മരണപ്പെട്ടത്.ചാവക്കാട്…