കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവിൽ പൂട്ടി കേരള പൊലീസ്. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് അസമിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ജൂൺ 30നാണ് ഇയാൾ ജയിൽ ചാടിയത്. ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കുറ്റത്തിന് റിമാൻഡിൽ കഴിയവേ ആണ് ജയിൽ ചാടിയത്. ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോഴായിരുന്നു ഇയാളുടെ രക്ഷപ്പെടൽ.
ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സംഭവത്തെ തുടർന്ന്, മധ്യമേഖല ജയിൽ ഡിഐജി രാജീവ് ടി ആർ ജയിലിലെത്തി പരിശോധന നടത്തുകയും സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. സുരക്ഷ വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിതും അസമിൽ നിന്നും പിടികൂടിയതും.
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…