Categories: Kollam

കൊല്ലം ഫെബിൻ കൊലപാതകം: ‘പ്രതി എത്തിയത് കുപ്പിയിൽ പെട്രോളുമായി’;

ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്ന് പൊലീസ്

കൊല്ലം ഉളിയക്കോവിലിൽ ഫെബിൻ എന്ന വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി. കുപ്പിയിൽ പെട്രോളുമായിട്ടാണ് തേജസ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

Recent Posts

സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ്; ഏപ്രില്‍ 10 വരെ അവസരം; ആര്‍ക്കൊക്കെ അപേക്ഷിക്കാം ?

ഒന്നാം ക്ലാസ് മുതല് ബിരുദതലം വരെ പഠിക്കുന്ന വിദ്യാര്ഥികളില് മാതാപിതാക്കള് മരിച്ച്‌ പോയവരും, സാമ്ബത്തിക പ്രായം അനുഭവിക്കുന്നവരുമായവര്ക്ക് കേരള സാമൂഹ്യ…

6 minutes ago

എമ്പുരാൻ ചരിത്രത്തിലേക്ക് ; മലയാളത്തിലെ ആദ്യ IMAX ചിത്രം

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ…

2 hours ago

ഏറ്റവും കൂടുതൽ ലഹരി കടത്ത് കേസുകൾ കേരളത്തിൽ; കണക്കുകൾ പുറത്ത്

2024ൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേരളമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്രൂറോയുടെ കണക്കുകൾ. 2024ൽ ഇന്ത്യയിൽ…

2 hours ago

കക്കരിക്ക കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു.

അവയിൽ ചിലത് താഴെ നൽകുന്നു: ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു: കക്കരിക്കയിൽ 95% വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ…

3 hours ago

ആശ വർക്കർമാർക്കു പിന്നാലെ ആംഗൻവാടി ജീവനക്കാരും സമരത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ അവകാശ സമരവുമായി ആംഗൻവാടി ജീവനക്കാരും. വേതന വര്‍ധന അടക്കം ഉന്നയിച്ച്…

11 hours ago

കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ…

11 hours ago