Categories: KERALA

കൊച്ചി മുസരീസ് ബിനാലക്ക് ഇനി പത്തുദിവസം മാത്രം

കൊച്ചി മുസരീസ് ബിനാലക്ക് ഇനി പത്തുദിവസം മാത്രം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന 90 കലാകാരന്മാർ സംഗമിക്കുന്നതാണ് കൊച്ചി ബിനാലെ. 120 ദിവസം നീളുന്ന ബിനാലെ ഏപ്രിൽ 10 ന് അവസാനിക്കും.
കൊവിഡ് മൂലം രണ്ട് വർഷം വൈകിയ കലാമാമാങ്കമായ കൊച്ചി മുസരീസ് ബിനാലക്ക് ഇനി ദിവസങ്ങൾ മാത്രം. മനം കവരുന്ന കലാസൃഷ്ടികളുമായി ബിനാലെ 2022 ന്റെ ഒരുക്കം അവസാന ഘട്ടത്തിലെത്തി. കൊച്ചി ബിനാലയുടെ പത്താം വാർഷികം കൂടിയാണിത്. ഇരുനൂറിലേറെ കലാസൃഷ്ടികളാണ് കലാസ്വാദകർക്കായി ഒരുങ്ങുന്നത്. ഞങ്ങളുടെ സിരകളിലൊഴുകുന്നത് മഷിയും തീയും എന്നതാണ് ഇത്തവണ്ണത്തെ മുദ്രാവാക്യമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണാചാരി.

മഹാമാരിക്കാലത്തെ അതിജീവിച്ച ശുപ്രതീക്ഷയുടെ കലാരൂപങ്ങളും ബിനാലയിൽ ഉണ്ടാകും. 90 കലാകാരന്മാരുടെ പേരുകൾ കൊച്ചി മുസരീസ് ബിനാലെ ഫൗണ്ടേഷൻ പുറത്ത് വിട്ടു. ഫോർട്ട്‌കൊച്ചിയിലെ ആസ്പിൻ വാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർ ഹൗസ്, എറണാകുളത്തെ ആർട്ട്‌ ഗാലറി, ദർബാർ ഹാൾ എന്നിവയാണ്‌ പ്രധാന വേദികൾ. കൊവിഡിന് ശേഷമുള്ള ബിനാലെ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്‌ സംഘാടകർ.

Recent Posts

കാസര്‍കോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍.

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്.ബിരിക്കുളം, കൊട്ടമടല്‍, പരപ്പ…

4 minutes ago

സമസ്ത പൊതുപരീക്ഷക്ക് ഇന്ന് തുടക്കം;2,68,861 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.

ചേളാരി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഇന്ന്…

8 minutes ago

രാജ്യതലസ്ഥാനം ആര് പിടിക്കും; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ…

13 minutes ago

പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും, 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും.

മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ…

21 minutes ago

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉയർന്ന അപകടസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രാലയം.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MeiTy) മുന്നറിയിപ്പ് നൽകുന്നത്. ആൻഡ്രോയിഡ് 12 ഉം അതിനുശേഷമുള്ള…

25 minutes ago

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു,പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പകർത്തി’ഭീഷണിയും ക്രൂരപീഡനവും;പ്രതികൾ പിടിയിൽ.

മലപ്പുറം കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പോക്സോ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഇതിനിടെ…

32 minutes ago