Categories: KERALA

കേരള പൊലീസ് ഫുട്ബോൾ ടീമിന് നാല്പത് വയസ്സ്; ബൂട്ടണിഞ്ഞവര്‍ വീണ്ടും ഒത്തുചേർന്നു.

കേരള പൊലീസ് ഫുട്ബാൾ ടീം നാല്പത് വയസ്സിലെത്തി നിൽക്കുമ്പോൾ നമ്മുടെ സുവർണ്ണ നേട്ടങ്ങളിൽ ബൂട്ട് അണിഞ്ഞവർ വീണ്ടും ഗ്രൗണ്ടിലിറങ്ങി. കാലം പിന്നിട്ടപ്പോൾ ഒപ്പം നടന്നവർ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പഴയ ഓർമകളുമായി ഒത്തുചേർന്നു. നാല്പത് വർഷം മുൻപുള്ള അതേ ഡിസൈൻ ജഴ്സിയിൽ പൊലീസ് ടീം വീണ്ടും കളത്തിലിറങ്ങി. കാൽപ്പന്തിന്റെ പഴയ വീറും വാശിയോടെ… പ്രായം മുന്നോട്ടെങ്കിലും ഓർമകളിൽ ഇന്നും ആ ഗോളടിക്കാലമാണ് എല്ലാവർക്കും. ഓടാനും ഡൈവ് ചെയ്യാനും മനസ് പറയുന്നെങ്കിലും ശരീരം ഒപ്പമെത്തുന്നില്ലെന്ന പരിഭവം മാത്രമേ ഉള്ളു. ഇന്ത്യൻ ഫുട്ബോളിന് വിസ്‌മരിക്കപ്പെടാത്ത സുവർണകാലം സമ്മാനിച്ച കേരള പൊലീസ്‌ ഫുട്‌ബോൾ ടീം രൂപീകരിച്ചിട്ട്‌ 40 വർഷം പിന്നിട്ട വേളയിലാണ്, കേരള പൊലീസ് ടീമും കേരള ഇലവൻ എന്ന പേരിൽ മുൻ അന്താരാഷ്ട്ര താരം സേവ്യർ പയസിന്റെ നേതൃത്വത്തിൽ മറ്റ് താരങ്ങളും രണ്ടു ടീമുകളായി ഏറ്റുമുട്ടിയത്. ഇന്ത്യൻ ഫുട്ബോളിൽ നിർണായക ശക്തിയാകാൻ കേരള പൊലീസ് ടീമിന് സാധിചെന്നും നല്ല താരങ്ങൾ വരുമ്പോൾ അവർക്ക് നിലനിൽക്കാനുള്ള സാഹചര്യമൊരുക്കണമെന്നും യു ഷറഫലി പറഞ്ഞു.ടീമിന്റെ നാൽപതം വാർഷിക പരിപാടിയായ സൂവർണ്ണസ്മരണകൾ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ നേടിയ ഐ.എം. വിജയൻ, മുൻ പരിശീലകരായ എ.എം. ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി. വിജയൻ, മുൻ ടീം സഹായി ആയിരുന്ന സാബു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

Recent Posts

തിരുവനന്തപുരത്ത് ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…

8 hours ago

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…

9 hours ago

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.

ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…

9 hours ago

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

11 hours ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

11 hours ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

13 hours ago