കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍ ബിന്ദു. പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്.
കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം മനസിലാക്കാനാണ് പഠനം.കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പഠനത്തോടൊപ്പം പണിയെടുക്കാൻ കഴിയുന്ന ഏൺ വൈൽ യു ലേൺ, കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാംപസ് എന്നീ പദ്ധതികൾ തുടങ്ങിയതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു . ഇതിന് സഹായകമാകുന്ന രീതിയിൽ പാഠ്യപദ്ധതിയും സമയക്രമവും ഉടൻ പരിഷ്‌കരിക്കും. ഇതെല്ലാമുൾപ്പെട്ട കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാകുന്നു.
രാജ്യത്ത് ഏറ്റവും അധികം കോളജുകളുള്ള പത്തു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരുലക്ഷം വിദ്യാർത്ഥികൾക്ക് 50 കോളജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് 31 കോളേജാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കണത്തിനായി നിയമിച്ച മൂന്ന് കമ്മീഷനുകളുടയും റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പിലാക്കി തുടങ്ങുന്നതായും മന്ത്രി കഴിഞ്ഞ ദിവസം വെക്തമാകിയിരുന്നു.
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ…
മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം…
ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
2023 ൽ ഭാഗികമായി നടത്തിയ തോട് നവീകരണമാണ് ഈ കൊല്ലം പൂർത്തിയാക്കുന്നത്. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത് ഇലക്ഷൻ എരുമാറ്റച്ചട്ടം…
കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…
പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…