കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക. Read Also: വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടു: ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും. വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്.
കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹാണ്(10)…
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി…
എടപ്പാള്‍ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. തട്ടിപ്പിനു…
കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20…
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ…
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…