കേരളം ചുട്ടുപൊള്ളുന്നു; 2 ദിവസം അസാധാരണ ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; സംസ്ഥാനത്ത് താപനില ഉയരുന്നു&period; ചൊവ്വാഴ്ചയും ബുധനാഴ്ചയും അസാധാരണ ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി&period; താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് നിഗമനം&period;ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ് താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള കാരണം&period; തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂട് കൂടാൻ കാരണം&period;സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ&period;കേരളത്തിൽ ബുധനാഴ്ച വരെ ഉയർന്ന താപനില &lpar;സാധാരണയെക്കാൾ 3 to 4&ring;C വരെ കൂടുതൽ&rpar; ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു&period;&ast;ഉയർന്ന ചൂട് സൂര്യാഘാതം&comma; സൂര്യാതപം&comma; നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും&period; ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്&period;&ast;പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക&period;ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക&period; പരമാവധി ശുദ്ധജലം കുടിക്കുക&period;നിർജലീകരണമുണ്ടാക്കുന്ന മദ്യം&comma; കാപ്പി&comma; ചായ&comma; കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക&period;അയഞ്ഞ&comma; ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക&period;പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക&period; കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും&period;പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക&period; ORS ലായനി&comma; സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക&period;മാർക്കറ്റുകൾ&comma; കെട്ടിടങ്ങൾ&comma; മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ &lpar;ഡംപിങ് യാർഡ്&rpar; തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്&period; ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്&period; ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക&period;ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്&period; വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം&period; കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം&period; വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം&period;വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്&period; പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം&period;വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്&period; കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്&period; കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക&period;അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം&period;കിടപ്പ് രോഗികൾ&comma; പ്രായമായവർ&comma; ഗർഭിണികൾ&comma; കുട്ടികൾ&comma; ഭിന്നശേഷിക്കാർ&comma; മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം&period; ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്&period;ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് &lpar;11 am to 3 pm&rpar; സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്&period; അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും&comma; അതുപോലെ&comma; ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്&period;മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് &lpar;11 am to 3 pm&rpar; കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക&period; ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക&period;പൊതുപരിപാടികൾ&comma; സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം&comma; തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക&period; പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക&period;യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്&period; വെള്ളം കയ്യിൽ കരുതുക&period;നിർമാണത്തൊഴിലാളികൾ&comma; കർഷകത്തൊഴിലാളികൾ&comma; വഴിയോരക്കച്ചവടക്കാർ&comma; മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക&period; ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക&period;ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം&period; മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക&period;കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല&period;ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം&period; നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക&period;അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക&period;കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

CMRL-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം; നീക്കവുമായി ഇ ഡി

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന…

10 minutes ago

കൊല നടത്തിയത് പുഴയിൽ, ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ലക്ഷണമില്ല; അട്ടപ്പാടി കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലക്കാട് : അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊല…

14 minutes ago

എടപ്പാളിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

എടപ്പാൾ: നരിപ്പറമ്പിൽ സ്വകാര്യ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ…

2 hours ago

പാലക്കാട്‌ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കുകളിലാക്കി ഉപേക്ഷിച്ചു; പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി…

4 hours ago

തൃശ്ശൂർ ഇടമുട്ടത്ത് വൻ തീപിടിത്തം: ആൽഫാ ക്ലിനിക്കിന്റെ ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചു

തൃശ്ശൂർ: ഇടമുട്ടം പാലപ്പെട്ടി വളവിന് സമീപമുള്ള ആൽഫാ ക്ലിനിക്കിന്റെ വലിയ ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് സാധനങ്ങളും മറ്റ് ഉപകരണങ്ങളും…

4 hours ago

ദലാഇലുൽ ഖൈറാത്ത് ലൈഫ് ഫെസ്റ്റിവലിന് തുടക്കമായി;

കക്കിടിപ്പുറം: ദലാഇലുൽ ഖൈറാത്ത് ലൈഫ് ഫെസ്റ്റിവലിന് സ്ഥാപന നേതാക്കളുടെ സാന്നിധ്യത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ പതാക ഉയർന്നു. 'RENDEZVOUS' എന്ന പേരിൽ…

14 hours ago