ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻ ക്ഷാമ ആനുകൂല്യവും വർദ്ധിപ്പിക്കാൻ തീരുമാനമായി. ഇന്നുചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. രണ്ട് ശതമാനം ഡിഎയാണ് വർദ്ധിക്കുക. നിലവിലെ പുതുക്കിയ നിരക്ക് പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 57 ശതമാനമായാണ് കൂട്ടിയത്. 2024 ഒക്‌ടോബർ മാസത്തിലും ക്ഷാമബത്തയും പെൻഷൻ ക്ഷാമ ആനുകൂല്യവും കൂട്ടിയിരുന്നു. 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തിലായിരുന്നു വർദ്ധന. അന്ന് 50ൽ നിന്നും 53 ശതമാനമായാണ് ക്ഷാമബത്ത കൂട്ടിയത്. 9448.35 കോടി രൂപയുടെ അധികബാദ്ധ്യതയാണ് അന്ന് സർക്കാരിന് ഉണ്ടായിരുന്നത്. നിലവിലെ വർദ്ധന കേന്ദ്ര സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻ വാങ്ങുന്നവർ എന്നിവർക്ക് ബാധകമാണ്. മൂന്ന് അല്ലെങ്കിൽ നാല് ശതമാനം വർദ്ധനയാണ് ജീവനക്കാർ പ്രതീക്ഷിച്ചത്. ഈ സമയമാണ് രണ്ട് ശതമാനം മാത്രം വർദ്ധന ഉണ്ടായത്. ശമ്പളവർദ്ധനവ് കേന്ദ്രം 10 വർഷത്തിലൊരിക്കൽ പ്രഖ്യാപിക്കുമ്പോൾ ഇതിനിടയിൽ വിലവർദ്ധന മൂലം ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും പ്രയാസം അനുഭവിക്കാതിരിക്കാനാണ് ഇടയ്‌ക്കിടെ ഡിഎ വർദ്ധിപ്പിക്കുന്നത്.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ്…
പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ…
തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും…
എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം…
എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ…
എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി…