കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറുപേർക്ക് പരിക്ക്.

കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം സ്വദേശി 64 വയസ്സുള്ള വിൽസൺ പെരുമ്പിലാവ് കോട്ടോൽ സ്വദേശി 37 വയസ്സുള്ള സൗമ്യ, കോട്ടൂർ സ്വദേശി 51 വയസ്സുള്ള ബീവത്തൂ പാലുവായി സ്വദേശി 32 വയസ്സുള്ള അജിൻ വെള്ളത്തിരുത്തി സ്വദേശി 52 വയസ്സുള്ള സൗഭാഗ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്.ബസ് മുൻപിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്ന ബസ് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളം ലൈഫ് കെയർ കേച്ചേരി ആട്ക്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recent Posts

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ കലശം പൂജ നടന്നു.

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…

2 hours ago

ഫള്‌ലു ചികിത്സ സഹായസമിതിക്ക് ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച സഹായം കൈമാറി

ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…

2 hours ago

ഇനി എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം. “ടിക്കറ്റെടുക്കാൻ ഇനി ചില്ലറ തപ്പി നടക്കേണ്ട”.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…

2 hours ago

പാലപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

2 hours ago

ആശമാരുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക്; തിങ്കളാഴ്ച സമരം കടുപ്പിക്കും, മുടിമുറിച്ച് പ്രതിഷേധിക്കും

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…

2 hours ago

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്; ഇന്നത്തെ പവൻ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…

4 hours ago