തവനൂർ: കെ ടി ജലീൽ എംഎൽഎ രചിച്ച ‘സ്വർഗസ്ഥനായ ഗാന്ധിജി’ ജോൺ ബ്രിട്ടാസ് എംപി, സാക്ഷരത പ്രവർത്തക കെ വി റാബിയക്ക് നൽകി പ്രകാശിപ്പിച്ചു. രാജ്യത്ത് ഗാന്ധിജിയുടെ പ്രസക്തി അനുദിനം വർധിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇടതുപക്ഷത്തിന്റെ അചഞ്ചല നിലപാട് കാരണമാണ് കേരളത്തിൽ സ്വാധീനം ചെലുത്താൻ കഴിയാതെ പോയതെന്ന് ആർഎസ്‌എസ് നേതാക്കൾതന്നെ പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബിജെപിയുടെ രാമൻ, നാഥൂറാം ആണെന്ന് പറഞ്ഞപ്പോൾ മുതിർന്ന പല കോൺഗ്രസ് അംഗങ്ങളും അടുത്തുവന്ന് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രകോപിക്കരുതെന്ന് ഉപദേശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കാൽ കോൺഗ്രസിലും മറുകാൽ ബിജെപിയിലുംവച്ച നേതാക്കൾ കോൺഗ്രസിലുണ്ടായിരുന്നു. ഇന്ത്യയിൽ വർഗീയതയുടെ രഥയോട്ടം അനസ്യൂതം നടക്കുമ്പോൾ കെ ടി ജലീലിന്റെ ശ്രമം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ ശിവദാസൻ അധ്യക്ഷനായി. പ്രൊഫ. എം എം നാരായണൻ പുസ്‌തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അജിത് കൊളാടി, കെ പി ശങ്കരൻ, മാനവേന്ദ്രനാഥ്, പി സെൽവരാജ് എന്നിവർ സംസാരിച്ചു. കെ ടി ജലീൽ എംഎൽഎ മറുപടി പ്രസംഗം നടത്തി. കൈരളി ബുക്‌സാണ് പ്രസാധകർ.
കൂറ്റനാട് : സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തണ്ണീർ ക്കോട്റൈഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥ റൈഞ്ച്…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി…
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും…
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍…
ന്യൂഡൽഹി : 70 വയസ് കഴിഞ്ഞവർക്കായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിക്ക് രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തോളം പേർ. ആയുഷ്മാൻ…
എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27…