Categories: KERALA

കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രി സാർ എന്നുവിളിക്കണം:  ചരിത്ര തീരുമാനങ്ങളുമായി സ്പീക്കര്‍

ചെയര്‍മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീർ. ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കർ പാനലിൽ ഇത്തവണ മുഴുവൻ വനിതകളെയാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനൽ അം​ഗങ്ങൾക്ക് നൽകുക.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്.

ആർ.എം.പി നേതാവ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടതും അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്നതാകും ഇനി ഉറ്റുനോക്കുക. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലിൽ ഉൾപ്പെട്ടത്. യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നതിനിടെ ഷംസീർ ഇടപെട്ടപ്പോൾ ഷംസീർ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് ഷംസീർ സ്പീക്കറായത്.

Recent Posts

ചരിത്ര വിജയത്തിന് ദില്ലിക്ക് സല്യൂട്ട്; രാജ്യതലസ്ഥാനത്തിന് ഇനി സുസ്ഥിര വികസനമെന്ന് പ്രധാനമന്ത്രി.

ദില്ലി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര…

1 hour ago

ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ളാബ് തകര്‍ന്നുവീണ് അപകടം, ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

കൊല്ലം: ഹോസ്റ്റലിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു.കൊല്ലം മെഡിസിറ്റി ആശുപത്രിയിലെ…

2 hours ago

പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും; പരാതി നല്‍കി നൂറിലധികം വനിതകള്‍.

കൊച്ചി: പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും. പകുതി വിലക്ക് സ്‌കൂട്ടര്‍ ലഭിക്കുന്ന പ്രതീക്ഷയില്‍ പണം നല്‍കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍…

2 hours ago

ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു*

ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച…

2 hours ago

അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു; ഡൽഹിയിൽ ഇനി പുതുയുഗമെന്ന് അമിത് ഷാ.

ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ…

3 hours ago

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍.

സീരിയലില്‍ ഒരുമിച്ച്‌ അഭിനയിച്ച്‌ കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും…

5 hours ago