Categories: MALAPPURAM

കെയര്‍ പദ്ധതി: അവലോകനയോഗം ചേര്‍ന്നു

ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ തുടങ്ങി നിരവധി പേര്‍ക്ക് പദ്ധതികൊണ്ട് പ്രയോജനം ലഭിച്ചതായി കലക്ടര്‍ പറഞ്ഞു. കെയര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 1500 വളന്റിയര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും. കൂടുതല്‍ മേഖലകളില്‍ കെയര്‍ വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
അസി. കലക്ടര്‍ വി.എം ആര്യ, വനിത-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കെ.വി ആശാമോള്‍, സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രന്റ് വി.വി സതീദേവി, സോഷ്യല്‍ വര്‍ക്കര്‍ വിജില, ട്രോമ കെയര്‍ ജില്ലാ ട്രഷറര്‍ ഫാറൂഖ് അഷ്‌റഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Recent Posts

തിരുവനന്തപുരത്ത് ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…

29 minutes ago

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…

1 hour ago

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.

ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…

1 hour ago

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

4 hours ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

4 hours ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

5 hours ago