Categories: Kottakkal

കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞു ഗതാഗത പൂർണ്ണമായും തടസ്സപ്പെട്ടു

കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡ് ഇടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
രണ്ട് കാറുകൾക്ക് മുകളിലേക്കാണ് റോഡ് ഇടിഞ്ഞുവീണത് ആർക്കും പരിക്കില്ല.
മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്. ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്. വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.

പുതിയ ഹൈവേ നിർമാണത്തിന്റെ അപാകതയാണ് ഈ അപകടം വഴി വിളിച്ചോതുന്നത് മഴ ശക്തമായാൽ ഏത് സമയത്തും എവിടെയും ഇത്തരം കെട്ടിപ്പൊക്കിയ റോഡ് ഇടിഞ്ഞുവീണേക്കാം.

വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്. അപകട സമയത്ത് ഈ ഭാഗത്ത് വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.

Recent Posts

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…

2 hours ago

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…

2 hours ago

കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ്‌ തവനൂർ…

2 hours ago

ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി…

2 hours ago

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണത്തിന് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നിർദേശം

സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ…

5 hours ago

ഇടപ്പാളയം ഗ്ലോബൽ എജുക്കേഷൻ അവാർഡ് വിതരണം നടത്തി

എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ്…

5 hours ago