കുറ്റിപ്പുറം : എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റാഫ് റിക്രീയെഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ ഇഫ്ത്താർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ.റഹ്മത്തുൻസ അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് സെക്രട്ടറി എൻജിനീയർ കെ.വി ഹബീബുള്ള ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന ട്രഷറർ ശ്രി. സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കോളേജ് ട്രഷറർ ശ്രി. ജബ്ബാറലി, ഡയറക്ടർ ഡോ.ശ്രിമഹാദേവൻപിള്ള എന്നിവർ സംസാരിച്ചു. എം.ഇ.എസ് സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പോലീസ് മേധാവികൾ, പത്രമാധ്യമ സുഹൃത്തുക്കൾ, മഹല്ല് ഭാരവാഹികൾ, പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായി. ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ.ദിൽഷാദ് റഷീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് ആസാദ് നന്ദിയും രേഖപ്പെടുത്തി
പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട്…
പൊന്നാനി: നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ്…
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)…
ചങ്ങരംകുളത്ത് പ്രവർത്തിച്ചു വരുന്ന TRAVEL & TOURISM സ്ഥാപനത്തിലേക്ക് AIR TICKETING അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ സാമൂഹിക വിരുദ്ധര്‍ എരുമയുടെ…
പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ…