ചങ്ങരംകുളം:സദ്ഗുരു മാതാ അമൃതാനന്ദമയി ദേവീയുടെ അനുഗ്രഹാശിസ്സുകളോടെ ലോകശാന്തിക്കായി നടത്തുന്ന 5-ാമത് പൊങ്കാല മഹോൽസവം ജനുവരി 10 ന് വെള്ളിയാഴ്ച കാലത്ത് മാതാ അമൃതാനന്ദമയി മഠം മുതിർന്ന സന്യാസി ശിഷ്യൻ പൂജനീയ സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോ. രവി നമ്പൂതിരി നാറാസ് മന തൃക്കാർത്തിക മഹോത്സവത്തിന് പ്രാരംഭം സൂചകമായി കൊടിയേറ്റം നടത്തി.ജനുവരി 9 ന് വൈകീട്ട് 5 മണിക്ക് കാർത്തിക പൂജയോടെ ആരംഭിക്കുന്ന മഹോത്സവത്തിൽ സന്ധ്യക്ക് 7:00 മണിക്ക് കോട്ടക്കൽ കഥകളി സംഘം അവതരിപ്പിക്കുന്ന കീചകവധം കഥകളി അരങ്ങേറും.പൊങ്കാല മഹോത്സവത്തിന് ജില്ലക്കകത്തും പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുന്നതാണ്.ജനുവരി 8 ന് ബുധനാഴ്‌ച കാലത്ത് 10 മണിക്ക് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ പൊങ്കാലക്കു മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്മയുടെ ഭക്തർ കലവറ നിറക്കുന്നതിനായി എത്തുന്നതാണ്.ജനുവരി 10 ന് പുലർച്ച 5 മണിക്ക് അഷ്‌ഠ ദ്രവ്യ മഹാഗണപതിഹോമം,തുടർന്ന് പൊങ്കാല വിശേഷാൽ പൂജ,ഭദ്രദീപ പ്രതിഷ്‌ഠ,ഭണ്ഡാരഅടുപ്പിലേക്ക് അഗ്നി പ്രോജ്വലനം,പൊങ്കാല സമർപ്പണം, സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.എടപ്പാൾ-കുറ്റിപ്പാലആശ്രമ മഠാധിപതി പൂജനീയ സ്വാമിനി അതുല്യാമൃതപ്രാണആശ്രമം സത്സംഗസമിതി അംഗങ്ങൾ ചന്ദ്രൻ ചാലിശ്ശേരി, ദിനേശൻ ചങ്ങരംകുളം,ഉണ്ണികൃഷ്‌ണൻ പട്ടാമ്പി,കരുണൻ ചങ്ങരംകുളം എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…