Categories: KERALA

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;Screenshot&lowbar;2022-12-22-14-21-20-093&lowbar;com&period;whatsapp-993x1024&period;jpg" alt&equals;"" class&equals;"wp-image-29787"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി&period; നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം&period; 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു&period; 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ&period; 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി&period; കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ&period; കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ് &nbsp&semi;രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി&period; 1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്&period; എന്നാൽ ജയിൽച്ചാടി&period; പലരാജ്യത്ത് നിന്നും &nbsp&semi;പൊലീസുകാരെ വിദഗ്ധമായി പറ്റിച്ച് ചാൾസ് മുങ്ങി&period; ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു വിനോദസഞ്ചാരികൾക്ക് വിഷം നൽകിയതിനും ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയതിനും ചാൾസ് ശോഭരാജിനും ഭാര്യയ്ക്കുമെതിരെ ഇന്ത്യയിൽ കേസെടുത്തു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അറസ്റ്റിലായ ചാൾസ് തിഹാർ ജയിലിലായി&period; തൊട്ടുപിന്നാലെ ജയിൽ ചാടി&period; ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി&period; പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു&period; 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി&period; 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു&period; ഈ ശിക്ഷ അനുഭവിച്ച് വരവെയാണ് 78 കാരനായ ചാൾസിനെ പ്രായാധിക്യം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രിം കോടതി ഉത്തരവിട്ടത്&period; കോടതി ഉത്തരവ് പ്രകാരം ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തും&period; ബിക്കിനി കില്ലറെന്നും ദി സെർപ്പെന്‍റ് എന്നുമായിരുന്നു ചാൾസിന്‍റെ വിളിപ്പേരുകൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

8 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

8 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

8 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

8 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

13 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

13 hours ago