Categories: KERALA

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം; ആഗോള വിലയും വര്‍ധിക്കുന്നു.

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ്ണം; ആഗോള വിലയും വര്‍ധിക്കുന്നു. ഇടക്ക് ആശ്വാസം പകർന്ന് വീണ്ടും കുതിപ്പ് തുടരുകയാണ് സ്വർണം. വില കുറയുമെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും പൊടുന്നനെ വീണ്ടും വില വർധിക്കുന്നതിനാണ് ലോകം ഇപ്പോൾ സാക്ഷിയാവുന്നത്. ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണം കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ സ്വർണവിലയിലെ മാറ്റങ്ങൾ എല്ലാവരും ശ്രദ്ധയോടെ നോക്കി കാണാറുമുണ്ട്. 2025 തുടക്കം മുതൽ അനിയന്ത്രിതമായി കുതിച്ച് കൊണ്ടിരിക്കുകയാ് സ്വർണവില. 60000, 61000, 62000, 63000…തുടങ്ങിയ മാന്ത്രികസംഖ്യ പുതുവർഷത്തിലെ ആദ്യ 50 ദിവസം കൊണ്ടാണ് മറി കടന്നത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന് പിന്നാലെ താരിഫ് നിരക്കുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ വർധനവിന് കാരണം. മാത്രമല്ല അന്താരാഷ്ട്ര വിപണിയിലേതിന് സമാനമായി ആഭ്യന്തര വിപണിയിലും സ്വർണവില വർധനവുണ്ടാവുകയും ചെയ്യും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണം ഇന്ന് 7970 രൂപയ്ക്കാണ് ഇന്ന് വിൽക്കുന്നത്. ഇന്നലെ 7940 രൂപയായിരുന്നു ​ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 63520 രൂപയായിരുന്ന സ്വർണത്തിന്റെ വില ഇന്ന് പവന് വില63760 എത്തി. എട്ട് ഗ്രാമാണ് ഒരു പവൻ. ഈ മാസം തന്നെയാണ് സ്വർണം ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന നിരക്കിൽ തൊട്ടത്. ഫെബ്രുവരി 11 ന് 64480 രൂപയായിരുന്നു പവൻ സ്വർണത്തിന്റെ വില. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ 65000 രൂപയ്ക്ക് മുകളിൽ വരും ചെലവ്. ജിഎസ്ടി, ഹാൾമാർക്കിംഗ് നിരക്കുകൾ എന്നിവയെ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് ഈടാക്കുന്നതാണ് വില ഇത്രയും അധികം വരാൻ കാരണം. വിവാഹ സീസൺ ആയതിനാൽ കേരളത്തിൽ ഇപ്പോൾ ആഭരണങ്ങൾക്ക് വൻ ഡിമാൻഡ് ആണ്. അതുകൊണ്ട്സ്വ തന്നെ സ്വർണത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വർധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ജ്വല്ലറികളിലെ അഡ്വാൻസ് ബുക്കിംഗ് സ്‌കീം ഉപയോഗപ്പെടുത്തുന്നതാണ് ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ലാഭകരം. വില കൂടിയാൽ ഈ സ്‌കീം പ്രകാരം ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കും. ഇനി വില കുറഞ്ഞാലോ കുറഞ്ഞ വിലക്ക് വാങ്ങുകയും ചെയ്യാം. Related Posts. കരുത്തോടെ കുതിക്കുന്നു; സംസ്ഥാനത്തെ സ്വർണ്ണ വില വീണ്ടും കുത്തനെ ഉയർന്നു. തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്. സ്വർണവില വീണ്ടും കുതിക്കുന്നു; കത്തിക്കയറി വെള്ളിയുടെ വിലയും. സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും വർധന. ഇതാ സുവർണ്ണാവസരം; ഒറ്റയടിക്ക് വൻ വിലക്കുറവിൽ സ്വർണ്ണം വാങ്ങാം, നിരക്കുകൾ ഇങ്ങനെ. ഒരു’പിടി’യും നൽകാതെ പറന്ന് സ്വർണ്ണം; പുതിയ സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ നിരക്കുകൾ

Recent Posts

തിരുവനന്തപുരത്ത് ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…

5 hours ago

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…

6 hours ago

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.

ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…

6 hours ago

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

8 hours ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

9 hours ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

10 hours ago