പൊന്നാനി : മാറഞ്ചേരി പഞ്ചായത്തിനേയും പൊന്നാനിയേയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം തുടങ്ങി. പൈലിങ് ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. നിലവിലെ പാലത്തിന്റെ വടക്ക് പൊന്നാനി ഭാഗത്താണ് പൈലിങ് നടത്തുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായുള്ള പൈലിങ് അഞ്ചുമാസംകൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് ഭാഗത്ത് പുഴ പുറമ്പോക്കിലെ വീടുകൾ മാറ്റാത്തത് തെക്കുഭാഗത്തെ പൈലിങ് പ്രവൃത്തികൾ നീളുന്നതിന് ഇടയാക്കും.
നിലവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തായി 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ 140 മീറ്ററാണ് പാലത്തിന്റെ നീളം. ഇതിനായി പാലത്തിന്റെ ഇരുഭാഗത്തേക്കും 40 മീറ്റർ വീതം സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ബ്രിഡ്ജും നിർമിക്കും. പുഴയുടെ നടുഭാഗത്ത് 45 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും, പാലത്തിന്റെ ഒരുഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനും, മറുഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനും ഉൾപ്പെടെ 227 മീറ്റർ നീളത്തിലാണ് പുതിയ പാലം. വീതി 11 മീറ്ററാണ്.
തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…
ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…