Categories: India

കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം; സംവിധായകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍.ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സംവിധായകനാണ് പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

മാര്‍ച്ച്‌ 6നാണ് മധ്യ ദില്ലിയിലെ നബി കരീം പോലീസ് സ്റ്റേഷനിലാണ് 28കാരി സംവിധായകനെതിരെ പരാതി ഫയല്‍ ചെയ്തത്. പീഡനം, നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് 45കാരനായ സംവിധായകനെതിരെയുള്ളത്.

കഴിഞ്ഞ നാല് വര്‍ഷമായി സംവിധായകനുമായി ലിവിംഗ് ഇന്‍ ബന്ധത്തിലായിരുന്നെന്നും മൂന്ന് തവണ നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിട്ടുള്ളത്.

ഫെബ്രുവരി 18ന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്തിരിഞ്ഞതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുസാഫര്‍നഗറില്‍ എത്തിച്ചാണ് യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന്റെ രേഖകളടക്കമാണ് പരാതി. കേസില്‍ സംവിധായകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. വിവാഹിതനായ സംവിധായകന്റെ കുടുംബം മുംബൈയിലാണ് താമസമെന്നും പോലീസ് വിശദമാക്കുന്നത്.

Recent Posts

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…

8 hours ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഇനി കോഴിക്കോട്ടേക്കോ? സൂചന നല്‍കി ക്ലബ്ബ് സിഇഒ

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…

8 hours ago

മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…

9 hours ago

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി

കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…

9 hours ago

വിവാദമായ എടപ്പാൾ ഭൂമി കയ്യേറ്റം പുതിയ വഴിത്തിരിവിൽ; പ്രെടോൾ പമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയതായി കണ്ടെത്തൽ

എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…

9 hours ago

ആലംകോട് ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യവ്യവസ്ഥയുടെ പ്രഖ്യാപനം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…

9 hours ago