വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ നമ്മളിൽ പലരുടെയും ജീവിതത്തിന്റെ ഭാഗങ്ങളിൽ ഒന്നാണ്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും ചിത്രങ്ങളും വീഡിയോകളും ലിങ്കുകളുമെല്ലാം വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ആയി ഇടുന്നവരേറെയാണ്. എന്നാൽ മറ്റു പ്രധാന സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും അപേക്ഷിച്ച് വാട്‌സ്ആപ്പിൽ സ്റ്റാറ്റസിനൊപ്പം പാട്ടുകളോ മ്യൂസിക് ബിറ്റുകളോ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.പലപ്പോഴും മറ്റ് ആപ്പുകളിൽ എഡിറ്റ് ചെയ്താണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാറുള്ളത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾക്കൊക്കെ ഇപ്പോൾ അവസാനമായിരിക്കുകയാണ്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാമിന് സമാനമായി പ്ലാറ്റ്‌ഫോമിൽ നിന്ന് നേരിട്ട് സ്റ്റാറ്റസിൽ സംഗീതം ചേർക്കാൻ സാധിക്കും. WABetaInfo ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും തിരഞ്ഞെടുത്ത വാട്സ്ആപ്പ്ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വാട്‌സ്ആപ്പ് ബീറ്റയായി ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെറ്റ നൽകുന്ന മ്യൂസിക് ലൈബറിയിലേക്ക് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കും ഇനിമുതൽ ആക്‌സസ് ലഭിക്കും. ഇൻസ്റ്റഗ്രാമിന് സമാനമായി തിരഞ്ഞെടുത്ത മ്യൂസികിന്റെ ഇഷ്ടപ്പെട്ട ഭാഗം സ്റ്റാറ്റസിൽ ഉൾപ്പെടുത്താനും സാധിക്കും. ഫോട്ടോകളിൽ 15 സെക്കന്റാണ് മ്യൂസിക് ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം വീഡിയോകളിൽ ഒരു മിനിറ്റ് ദൈർഘ്യവുമാണ് ലഭിക്കുക.സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കുന്ന ഗാനത്തിന്‍റെയും ആ ട്രാക്ക് വരുന്ന ആൽബത്തിന്റെയും അത് പാടിയ വ്യക്തിയുടെയോ സംഗീത സംവിധായകന്റെയോ പേരും കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ ഗാനം ഫീച്ചർ ചെയ്ത കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് എത്താനും സാധിക്കും.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വാട്ട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ലഭിക്കുന്ന തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ആണ് ആദ്യ ഘട്ടത്തിൽ വാട്‌സ്ആപ്പിലെ മ്യൂസിക് ഉപയോഗിക്കാൻ സാധിക്കുക. ഉടനെ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…