Categories: kaladiLocal news

കാലടി ഗ്രാമ പഞ്ചായത്തിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചു

കാലടി: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമ പഞ്ചായത്തിൽ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പും ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചു . കാലടി ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബാബു കെ.ജി. കാലടി മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർക്കു കുത്തിവെയ്പ്പിന് ആവശ്യമായ സാധന സാമഗ്രികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. കാലടി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ പദ്ധതി വിശദീകരിച്ചു. കാലടി ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് ശ്രീമതി ബൽക്കിസ് .കെ, പതിമൂന്നാം വാർഡ് മെമ്പറായ ശ്രീ അബ്ദുൾ റസാക്ക്, പഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് ശ്രീ രാജീവ് സി.കെ. എന്നിവരും സന്നിഹിതരായിരുന്നു.

admin@edappalnews.com

Recent Posts

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

55 mins ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

1 hour ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

1 hour ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

11 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

11 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

12 hours ago