Categories: kaladiLocal news

കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാലടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽകർഷക ദിനം ആചരിച്ചു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാലടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ
കർഷക ദിനം ആചരിച്ചു.

ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ എസ് സലിം സ്വാഗതം പറഞ്ഞു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽകീസ് കൊരണപ്പറ്റയുടെ അധ്യക്ഷതയിൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കെ ജി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ 16 വാർഡുകളിലെയും മികച്ച കർഷകനെ തെരഞ്ഞെടുത്ത ആദരിക്കുകയും കൂടാതെ ഒരു വിദ്യാർത്ഥി കർഷകയെയും ആദരിച്ചു. തുടർന്ന് കർഷകർ നേരിടുന്ന പ്രതിസന്ധികളെയും പഞ്ചായത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. കൂടുതൽ പ്രദേശങ്ങൾ കൃഷിയോഗ്യ മാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കർഷകർ നിർദ്ദേശിച്ചു. കാലടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആനന്ദൻ കെ കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അസ്ലം തിരുത്തി ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പ്രകാശൻ കാലടി, ജയശ്രീ, മറ്റു പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ ഗഫൂർ എൻ കെ,ജിൻസി രജിത സെലീന സുരേഷ് പനക്കൽ,ലെനിൻ,അബ്ദുൽ റസാഖ്,രജനി മെമ്പർഅസിസ്റ്റന്റ് സെക്രട്ടറി ബിനേഷ് സി, തുടങ്ങിയവർ പ്രസംഗിച്ചു.കൃഷി അസിസ്റ്റന്റ് ശ്രീ പ്രവീൺ നന്ദി അറിയിച്ചു.

admin@edappalnews.com

Recent Posts

ജില്ലയിലെ ബാങ്കുകളില്‍ 55499 കോടി രൂപയുടെ നിക്ഷേപം

ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ്…

10 mins ago

വെങ്ങാലൂര്‍ കെ.എസ്.ഇ.ബി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച

മലപ്പുറം ജില്ലയിലെ വെങ്ങാലൂരില്‍ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 220 കെ.വി, 110 കെ.വി സബ്‍സ്റ്റേഷനുകളുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബര്‍ 23) നടക്കും.…

13 mins ago

മലപ്പുറത്ത് 15കാരനെ ഉപയോ​ഗിച്ച് ഹണിട്രാപ്, മധ്യവയസ്കനിൽ നിന്ന് വൻതുക തട്ടിയെടുത്തു; അഞ്ച് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം അരീക്കോട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്കനിൽ…

1 hour ago

നാളെയും മറ്റന്നാളും പി.എസ്​.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി…

1 hour ago

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം തുടങ്ങി ,സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ…

1 hour ago

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

11 hours ago