Categories: MALAPPURAM

കാറിൻ്റെ സീറ്റിനടിയിൽ രഹസ്യ അറ; പോലീസ് തുറന്നപ്പോൾ കണ്ടത് 80 ലക്ഷം രൂപ; ഒരാൾ പിടിയിൽ

മലപ്പുറം: മലപ്പുറത്തെ മേലാറ്റൂരിൽ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. കക്കോടി കരുവട്ടൂർ സ്വദേശി റോഷ്‌ന നിവാസിൽ മുഹമ്മദ് ഷജിലി (47) യെയാണ് മേലാറ്റൂർ പോലീസ് പിടികൂടിയത്. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയാണ് കണ്ടെടുത്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഷജിലി പണവുമായി പിടിയിലാകുന്നത്. പണം കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്നാണ് ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടുവരുന്നത്. മലപ്പുറം ജില്ലയിൽ ഈ വർഷം 35 കേസുകളിലായി ഇരുപത്തിമൂന്നരക്കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 13ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽനിന്ന് 80,10,000 രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും.

Recent Posts

KVVES എടപ്പാൾ യൂണിറ്റ് വനിതാ സംഗമം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : വനിതകൾ പൊതു പ്രവർത്തനം നടത്തുന്നതും ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ട തും ഇന്ന് നമ്മുടെ നാടിന്റെ അനിവാര്യത ആയിരിക്കുന്നു…

49 minutes ago

തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു,ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്

എടപ്പാള്‍:തവനൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കാലത്ത് എട്ടരയോടെപഴയ ദേശീയപാതയിൽ തവനൂർ റസ്ക്യൂഹേം പരിസരത്താണ് അപകടം.കുറ്റിപ്പുറത്തു നിന്നും…

59 minutes ago

കുന്നംകുളം കാണിപ്പയ്യൂരിൽ ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയുടെ മാല കവര്‍ന്നു

കുന്നംകുളം:കാണിപ്പയ്യൂരിൽ സ്കൂട്ടറിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.മംഗളോദയം റോഡിൽ താമസിക്കുന്ന അമ്പലത്തിങ്കൽ വീട്ടിൽ ശാരദയുടെ ഒന്നര പവൻ തൂക്കം വരുന്ന…

2 hours ago

മഠത്തിൽ വളപ്പിൽ സുധാകരൻ നിര്യാതനായി

എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…

2 hours ago

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…

6 hours ago

ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…

7 hours ago