Categories: KERALA

കാമുകൻ നല്‍കിയ ശീതളപാനീയം കുടിച്ച് അവശയായ വിദ്യാർത്ഥിനി മരിച്ചു

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. സംഭവത്തിൽ സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി. 

ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും എന്നാല്‍, വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. അഭിതയും യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് അഭിതയ്ക്ക് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. യുവാവ്, അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നുവെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. 

വയറ് വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് വയറ് വേദന കൂടുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ നാലാം തിയതി ആരോഗ്യനില വഷളായപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്. അഭിതയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതായാണ് മരണ കാരണം എന്ന്  ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മേൽനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

Recent Posts

RAMADAN IFTHAR SPECIAL COMBO✨🔥

ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…

26 minutes ago

‘സര്‍ഗ്ഗ ജാലകം 25’ എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…

39 minutes ago

എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…

2 hours ago

13വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകി; പിതാവിനെതിരേ കേസെടുത്തു

വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…

3 hours ago

ചന്ദ്രന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി

എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…

3 hours ago

ലൗ ജിഹാദ് പരാമര്‍ശം: പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, വിമെർശനവുമായി വിവിധ സംഘടനകൾ

കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…

6 hours ago