Categories: Local newsPONNANI

കാത്തിരിപ്പാണ്, കർമ പാലം തുറക്കാൻ.

പൊന്നാനി : പണികൾ കഴിഞ്ഞിട്ടും കർമ പാലം തുറന്നുനൽകാത്തതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. ആളുകൾ പാലത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി കർമ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്.
കർമ റോഡിനെ മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കാനാണ് കനോലി കനാലിന് കുറുകെ പാലം നിർമിച്ചത്. ഫെബ്രുവരിയോടെ പാലം തുറക്കുമെന്ന്‌ അധികൃതർ അറിയിച്ചിരുന്നെങ്കിലും വൈദ്യുതീകരണജോലികൾക്ക് കാലതാമസംവന്നതിനാൽ ഉദ്ഘാടനം നീളുകയായിരുന്നു. ഇപ്പോൾ പണികളെല്ലാം കഴിഞ്ഞിട്ടും ഉദ്ഘാടനത്തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ പാലത്തിൽ സമൂഹവിരുദ്ധരുടെ വിളയാട്ടവുമുണ്ടായി. പാലത്തിന് മുകളിൽ സ്ഥാപിച്ച റിഫ്ളക്ടറുകളും ലൈറ്റുകളും തുറക്കുംമുൻപേ നശിപ്പിച്ചിരുന്നു. ഇതോടെയാണ് ബാരിക്കേഡ്‌ സ്ഥാപിച്ച് പ്രവേശനം പൂർണമായി തടഞ്ഞത്.
പണികളെല്ലാം പൂർത്തിയായ സ്ഥിതിക്ക്‌ ഉടൻ പാലം ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. ഉദ്ഘാടകന്റെ സമയത്തിനായി കാത്തുനിൽക്കരുത്. കർമ പാലം മാസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
റംസാൻ, വിഷു പ്രമാണിച്ച് ഒട്ടേറെ ജനങ്ങൾ സന്ദർശനം നടത്തുന്ന കർമ റോഡിലെ പാലം ഉദ്ഘാടകന്റെ സമയം ലഭിക്കാൻ കാത്തുനിൽക്കാതെ ഉടൻ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Recent Posts

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…

2 hours ago

സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു..

യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…

2 hours ago

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ക്യാമ്പസ്‌ പളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…

2 hours ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട്

‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച…

3 hours ago

ആഘോഷങ്ങളുടെ നിറവിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും

എടപ്പാള്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ…

3 hours ago

ഇരട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം ; മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

കണ്ണൂർ : ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.ഇരിട്ടി എം…

5 hours ago