കരുളായി ഉൾവനത്തിൽവച്ച് ഒറ്റയാന്റെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദിനു നിലമ്പൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പരിചരണം നൽകുന്നു.
നിലമ്പൂർ : വനത്തിൽ മാവോയിസ്റ്റുകളെ തിരഞ്ഞുപോയ പാെലീസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. പരുക്കേറ്റ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്ഒജി) പൊലീസുകാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ഗ്രൂപ്പിലെ ടെലി കമ്യൂണിക്കേഷൻ വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിലമ്പൂർ മജ്മഅക്കുന്നിലെ കോർമത്ത് ബഷീർ അഹമ്മദിനാണു (44) പരുക്കേറ്റത്. കരുളായി ഉൾവനത്തിലെ മൂച്ചിയളയിൽ ഇന്നലെ രാവിലെ 8.15നാണു സംഭവം.കമാൻഡോകൾ ഉൾപ്പെടെ 12 അംഗ സംഘം പതിവുപരിശോധനയ്ക്കു പോയതായിരുന്നു.കരുളായിയിൽനിന്നു 16 കിലോമീറ്റർ അകലെ മൂച്ചിയളയിൽ വാഹനം നിർത്തി മാഞ്ചീരി റോഡിലൂടെ നടന്നുനീങ്ങുമ്പോൾ വളവിൽ വച്ച് സംഘം ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു. എല്ലാവരും ചിതറിയോടിയെങ്കിലും ബഷീർ കാൽവഴുതി വീണു. പാഞ്ഞടുത്ത കൊമ്പൻ ബഷീറിന്റെ നെഞ്ചിനു നേരെ കുത്തി. ധരിച്ച ശരീരസംരക്ഷണ കവചത്തിൽ (ബോഡി പ്രൊട്ടക്ടർ) തട്ടി കൊമ്പ് വലതുകൈമുട്ടിനു മുകളിൽ മസിലിൽ തറച്ചു.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…