‘കരുതലും കൈത്താങ്ങും’അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ തുടര്‍നടപടി ഉറപ്പാക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. താലൂക്ക്തല അദാലത്തുകളിൽ ലഭിച്ച പരാതികളില്‍ പുനരവലോകനം നടത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിച്ച പരാതികള്‍ അനന്തമായി നീട്ടിവെയ്ക്കാതെ നിയമപരമായി ചെയ്യാൻ സാധിക്കുന്ന തരത്തിൽ പരിഹാരം കാണണം. പൂക്കോട്ടുംപാടം ട്രൈബൽ കോളനിയിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി കൈകൊള്ളണമെന്നും കോളനിയിലെ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. താലൂക്ക് തല അദാലത്തുകളിൽ ലഭിച്ച പരാതികള്‍ നല്ല രീതിയിൽ തീർപ്പാക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക്തല അദാലത്തിൽ ലഭിച്ച് തീര്‍പ്പാകാതെ ജില്ലാ തലത്തിലേക്ക് മാറ്റിവെച്ച പരാതികളാണ് പുനരവലോകന യോഗത്തിൽ പരിഗണിച്ചത്.
മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ ആകെ 7717 പരാതികളാണ് ലഭിച്ചത്. ഇതിൽ 2937 പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ നിരസിച്ചു. 4680 പരാതികൾ ജില്ലാതലത്തില്‍ തീർപ്പാക്കാൻ കഴിയാത്തവയാണ്. ഇവ സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന മേഖലാതല യോഗത്തില്‍ പരിഗണിക്കും. 98 പരാതികളാണ് ജില്ലയില്‍ ഇനി തീർപ്പാക്കാൻ ബാക്കിയുള്ളത്. കെ.എസ്. ഇ.ബിയുമായി ബന്ധപ്പെട്ട 24 പരാതികൾ, കെ.എസ്.ടി.പി- എട്ട്, നിലമ്പൂർ താലൂക്ക്- ആറ്, പി.ഡബ്ല്യു നിരത്ത് വിഭാഗം-അഞ്ച്, എൽ.എസ്.ജി.ഡി-നാല്, തിരൂർ താലൂക്ക്- നാല്, പിന്നാക്ക വികസനം- നാല്, സാങ്കേതിക വിദ്യാഭ്യാസം -മൂന്ന്, വ്യവസായം-രണ്ട്, കൊണ്ടോട്ടി താലൂക്ക്- രണ്ട്, പെരിന്തൽമണ്ണ താലൂക്ക്-മൂന്ന്, ലീഡ് -അഞ്ച്, പൊന്നാനി താലൂക്ക്-രണ്ട്, സാമൂഹ്യ നീതി-രണ്ട്, കളക്ടറ്റേറ്റ്-ആറ്, കൃഷി, ആയുർവേദം, കോളേജ് വിദ്യാഭ്യാസം, സാംസ്‌കാരീകം, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, നോർക്കാ റൂട്ട്‌സ്, വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, മെഡിക്കൽ വിദ്യഭ്യാസം, ലോട്ടറി, എംപ്ലോയ്‌മെന്റ്, ഏറനാട് താലൂക്ക്, ആർ.ഡി.ഒ. തിരൂർ എന്നിവയുമായി ബന്ധപ്പെട്ട ഓരോ പരാതികൾ എന്നിവയാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ തീർപ്പാക്കാനുള്ള പരാതികൾ.
മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ, 18ന് പെരിന്തൽമണ്ണ, 22ന് തിരൂർ, 23ന് പൊന്നാനി, 25ന് തിരൂരങ്ങാടി, 26ന് കൊണ്ടോട്ടി എന്നിങ്ങനെയാണ് താലൂക്കുകളിൽ അദാലത്തുകൾ സംഘടിപ്പിച്ചത്.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…